" കിളിക്കൊഞ്ചൽ"
Friday 03 July 2020 1:05 AM IST
തൃശൂർ: മൂന്ന് മുതൽ ആറ് വയസ് വരെയുള്ള പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൈറ്റ് വിക്ടേഴ്സ് ചാനലിൽ കിളികൊഞ്ചൽ എന്ന വിനോദവിജ്ഞാന പരിപാടിക്ക് തുടക്കം. രാവിലെ എട്ടിന് തുടങ്ങി അര മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയാണ് കിളിക്കൊഞ്ചൽ. അങ്കണവാടി പ്രവർത്തകർ വഴി പ്രീ സ്‌കൂൾ ആക്ടിവിറ്റീസ് ഓൺലൈനായി വീട്ടിൽ എത്തിക്കുന്നതിനായി 15 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോകളാണ് തയ്യാറാക്കുക. ഓരോ ജില്ലയ്ക്കും വ്യത്യസ്തമായ തീമുകളാണ്.