അമല പോൾ ഇ പേപ്പർ ഏ​ത് വേ​ഷ​ത്തി​ലും ഹോ​ട്ട്...

Saturday 04 July 2020 4:30 AM IST
amalapaul

​തെന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും സ്‌​റ്റൈ​ലി​ഷായ താ​രം, ഏ​ത് ആൾ​ക്കൂ​ട്ട​ത്തി​ലും ശ്ര​ദ്ധാ കേ​ന്ദ്രം. സ്റ്റാർ ഐ​ക്കൺ അ​മ​ലാ പോൾ. ഈ മ​ല​യാ​ളി പെൺ​കു​ട്ടി​യെ ക​ണ്ടാൽ പി​ന്നെ ചു​റ്റു​മു​ള്ള​തൊ​ന്നും കാ​ണാൻ പ​റ്റി​ല്ല. ഏ​ത് വേ​ഷ​ത്തി​ലും ഹോ​ട്ട്...
'​'​എ​വി​ടെ പോ​യാ​ലും അ​ല്പം വ്യ​ത്യ​സ്ത​മാ​യി ഒ​രു​ങ്ങി ന​ട​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കാ​ത്ത പെൺ​കു​ട്ടി​ക​ളു​ണ്ടോ? പ​ണ്ടു​മു​ത​ലേ എ​ല്ലാ ഫാ​ഷൻ ട്രെൻ​ഡു​ക​ളും പ​രീ​ക്ഷി​ക്കാ​റു​ണ്ട്. ​ ​​മു​​​ടി​ ​​ക​​​ളർ​ ​​ചെ​​​യ്യു​​​ന്ന​​​തും ​ ​​ഫാ​​​ഷൻ​ വ​സ്‌​ത്ര​ങ്ങ​ളി​ടു​ന്ന​തു​മെ​ല്ലാം ഹ​ര​മാ​ണ്. ​ ​​ഞാൻ എ​ന്റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്നു. അ​താ​ണെ​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ര​ഹ​സ്യ​വും. സി​നി​മാ തി​ര​ക്കു​കൾ​ക്കി​ട​യിൽ സ്റ്റൈ​ലും ഗ്ളാ​മ​റും ഫി​റ്റ്ന​സു​മെ​ല്ലാം ഒ​രു​പോ​ലെ ശ്ര​ദ്ധി​ക്കാൻ ബു​ദ്ധി​മു​ട്ടാ​ണ്. ഒ​രു പെൺ​കു​ട്ടി​യെ സു​ന്ദ​രി​യാ​ക്കാൻ പല ഘ​ട​ക​ങ്ങൾ ഒ​ത്തു​ചേ​ര​ണം. ആ ഘ​ട​ക​ങ്ങ​ളെ സൂ​ക്ഷ്‌​മ​മാ​യി ശ്ര​ദ്ധി​ച്ചാൽ ത​ന്നെ ന​മു​ക്ക് എ​പ്പോ​ഴും സു​ന്ദ​രി​യാ​യി​രി​ക്കാം.​"" ആൾ​ക്കൂ​ട്ട​ത്തിൽ ഒ​രാ​ളാ​വാ​തെ, മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങൾ അ​മല പ​ങ്കു​വ​യ്‌​ക്കു​ന്നു...

C​o​s​t​u​m​es


വേഷത്തി​ലുണ്ട് കാര്യം
ഒ​രു വേ​ഷ​ത്തിൽ കാ​ണു​മ്പോ​ഴു​ള്ള സ്റ്റൈ​ലോ ഭം​ഗി​യോ ആ​യി​രി​ക്കി​ല്ല മ​റ്റൊ​രു വേ​ഷ​ത്തിൽ കാ​ണു​മ്പോൾ. അ​തു​കൊ​ണ്ട് കോ​സ്റ്റ്യൂ​മു​കൾ അ​വ​സ​ര​ത്തി​ന​നു​സ​രി​ച്ച് മാ​റി​ക്കൊ​ണ്ടി​രി​ക്കും.​ചി​ല​പ്പോ​ഴൊ​ക്കെ ത​നി നാ​ടൻ രീ​തി​യിൽ ഒ​രു​ങ്ങാനാണി​ഷ്‌​ടം. ത​ല​മു​ടി പി​ന്നി​ക്കെ​ട്ടി മു​ല്ല​പ്പൂ വ​ച്ച് പ​ട്ടു​സാ​രി​യും പ​ര​മ്പ​രാ​ഗത ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ച്ച് ഒ​രു മ​ല​യാ​ളി​ക്കു​ട്ടി​യാ​കും.
പ​ര​മ്പ​രാ​ഗത ലു​ക്കിൽ ആ​ണെ​ങ്കിൽ ലെ​ഹ​ങ്ക സ്റ്റൈൽ സിൽ​ക്ക് സാ​രി​ക​ളോ​ടാ​ണ് ഇ​ഷ്ടം. നീ​ല​യോ പി​ങ്കോ നി​റ​ത്തി​ലു​ള്ള സാ​രി​യും ഗോൾ​ഡൻ നി​റ​ത്തി​ലു​ള്ള ബ​നാ​റ​സ് ബ്ളൗ​സും അ​ണി​യും. പ​ട്ട് സാ​രി​യു​ടു​ക്കു​മ്പോൾ കു​റ​ച്ച് സ്വർ​ണ​മൊ​ക്കെ​യാ​കാം. ഈ വേ​ഷ​ത്തി​ന് ജും​ക​ക​ളാ​ണ് കൂ​ടു​തൽ ഇ​ണ​ങ്ങു​ക, കൈ​ക​ളിൽ ഓ​രോ വ​ള​യി​ടാ​നും മ​റ​ക്ക​രു​ത്. അ​ല്ലെ​ങ്കിൽ ആ​ന്റി​ക് സിൽ​വർ ആ​ഭ​ര​ണ​ങ്ങൾ ഉ​പ​യോ​ഗി​ക്കാം. ഏ​താ​യാ​ലും ക​മ്മ​ലു​കൾ​ക്കാ​ണ് പ്രാ​ധാ​ന്യം നൽ​കാ​റ്. മാല ചി​ല​പ്പോ​ഴൊ​ക്കെ വേ​ണ്ടെ​ന്നു വ​യ്‌​ക്കും. ഒ​ഴി​ഞ്ഞ ക​ഴു​ത്ത് ഒ​രു ഭം​ഗി ത​ന്നെ​യാ​ണ്. ത​ല​മു​ടി​ക്ക് ഗ​ജ്റ സ്റ്റൈൽ. ത​ല​മു​ടി വ​ട്ട​ത്തിൽ ചു​റ്റി​ക്കെ​ട്ടി മു​ല്ല​പ്പൂ​ക്കൾ വ​ച്ച് അ​ല​ങ്ക​രി​ക്കു​ന്ന രീ​തി​യാ​ണ​ത്. സ്റ്റൈ​ലി​ഷ് ലു​ക്കാ​ണെ​ങ്കിൽ ഒ​രു​പാ​ട് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ജീൻ​സ് പാ​ന്റ്സ്, ജീൻ​സ് ഷോർ​ട്സ്, ടീ​ഷർ​ട്ട്, പ​ലാ​സോ പാ​ന്റ്സ്, ജാ​ക്ക​റ്റ്സ്, സ്ളീ​വ് ല​സ് ടീ​ഷർ​ട്ട്, ഗൗൺ അ​ങ്ങ​നെ എ​ന്തും ഉ​പ​യോ​ഗി​ക്കാം. ആ​ഭ​ര​ണ​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം വേ​ണ്ട. അ​ധി​ക​മാ​യി വേ​ണ്ടി വ​രു​ന്ന​ത് തൊ​പ്പി​യോ കൂ​ളിം​ഗ് ഗ്ളാ​സോ ആ​ണ്. ഹൈ ഹീൽ​ഡ് ചെ​രു​പ്പു​ക​ളും പം​പ്‌​സും ഉ​പ​യോ​ഗി​ക്കാം. സാ​റാ ജ​സീ​ക്ക​യു​ടെ ക്ളോ​സ്ഡ് ടോ ഹീ​ലു​കൾ ഇ​ഷ്‌​ട​മാ​ണ്. ഫാ​ഷൻ ഷോ​യി​ലൊ​ക്കെ പോ​വു​മ്പോൾ ഹൈ ഹീൽ​ഡി​നാ​ണ് പ്രാ​ധാ​ന്യം.

യോഗ സ​ദ്ഗു​രു​വിൽ നി​ന്ന്

ആ​രോ​ഗ്യ​വും ശ​രീ​ര​വും സൂ​ക്ഷി​ക്കാൻ എ​ന്നെ സ​ഹാ​യി​ക്കു​ന്ന​ത് യോ​ഗ​യാ​ണ്. യോ​ഗ​യു​ടെ ആ​ദ്ധ്യാ​ത്മിക പാ​ഠ​ങ്ങൾ ആ​ദ്യ​മാ​യി പ​കർ​ന്നു​കി​ട്ടി​യ​ത് സ​ദ്‌​ഗു​രു​വിൽ നി​ന്നാ​ണ്. എ​ന്റെ പ​ത്തൊൻ​പ​താം വ​യ​സിൽ സി​നി​മാ​ത്തി​ര​ക്കു​ക​ളിൽ നി​ന്നൊ​ക്കെ ഒ​ന്ന് മാ​റി നിൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​പ്പോൾ സ​ദ്ഗു​രു​വി​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം കി​ട്ടി. സ​ദ്ഗു​രു​വി​ന്റെ ഭ​ക്ത​നും ഛാ​യാ​ഗ്രാ​ഹ​ക​നു​മായ നീ​ര​വ് ഷാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ ഇ​ഷാ യോഗ സെ​ന്റ​റിൽ പോ​കാ​നു​ള്ള ഉ​പ​ദേ​ശം ത​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്. സ​ദ്ഗു​രു​വി​നെ കാ​ണു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹം ആ​രാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഇഷ യോഗ സെ​ന്റർ വെ​റു​മൊ​രു വി​ശ്ര​മ​കേ​ന്ദ്രം മാ​ത്ര​മാ​ണെ​ന്നാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ആ​ദ്യ​മാ​യി ക​ണ്ട​പ്പോൾ ഒ​രു പൊ​ട്ട​ത്ത​ര​മാ​ണ് ചോ​ദി​ച്ച​ത്. ജീ​വി​ത​ത്തിൽ എ​പ്പോ​ഴും വി​ജ​യ​ങ്ങൾ ഉ​ണ്ടാ​വാൻ എ​ന്തു ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ ചോ​ദ്യം. അ​ദ്ദേ​ഹം എ​ന്നെ ഒ​ന്ന് നോ​ക്കി. എ​ന്നി​ട്ട് ചി​രി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു യോഗ ചെ​യ്താൽ മ​തി​യെ​ന്ന്. ഞാൻ മ​റ്റൊ​രു ചോ​ദ്യം ചോ​ദി​ച്ചു... അ​പ്പോ​ഴും അ​ദ്ദേ​ഹം പ​റ​ഞ്ഞു യോഗ ചെ​യ്താൽ മ​തി​യെ​ന്ന്. അ​ങ്ങ​നെ​യാ​ണ് യോ​ഗ​യെ​പ്പ​റ്റി ഞാൻ ചി​ന്തി​ച്ച​ത് . പി​ന്നീ​ട് ഇ​ന്നോ​ളം യോഗ മു​ട​ങ്ങി​യി​ട്ടി​ല്ല. എ​ന്റെ ജീ​വി​ത​ത്തിൽ മ​നോ​ഹ​ര​മായ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി.
ആ​ദ്ധ്യാ​ത്മി​ക​മായ മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​നം. യോഗ ശ​രീ​ര​ത്തി​നും മ​ന​സി​നും ഉ​ണർ​വ് ത​രു​ന്നു​ണ്ട് . സൗ​ന്ദ​ര്യം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ശൈ​ലി​യും ന​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് ഞാൻ. അ​തു​കൊ​ണ്ട് ത​ന്നെ എ​വി​ടെ​യാ​യാ​യും അ​തി​രാ​വി​ലെ അ​ഞ്ച് മ​ണി​ക്ക് ഉ​റ​ക്ക​മു​ണ​രു​ന്ന പ​തി​വു​ണ്ട്. പി​ന്നെ വർ​ക്കൗ​ട്ട് മു​ട​ക്കി​ല്ല. ഓ​ട്ട​വും യോ​ഗ​യും ചെ​യ്ത​ ശേ​ഷ​മേ മ​റ്റെ​ന്തു​മു​ള്ളു.


പ​രീ​ക്ഷ​ണ​ങ്ങ​ളോ​ട്
പ്രി​യം


ലു​ക്കു​കൾ​ക്ക​നു​സ​രി​ച്ച് മേ​ക്ക​പ്പി​ലും മാ​റ്റം വ​രും. ഗ്ളോ​സി മേ​ക്ക​പ്പ് ആ​ണ് സ്റ്റൈ​ലൻ വേ​ഷ​ങ്ങൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക. ക​ണ്ണു​കൾ​ക്ക് സ്‌​മോ​ക്കി സ്റ്റൈ​ലും ചു​ണ്ടു​ക​ളിൽ ബ്രൗ​ണി​ഷ് റെ​ഡ് ക​ള​റു​ള്ള ലി​പ് സ്റ്റി​ക്കു​മാ​ണ് എ​നി​ക്ക് കൂ​ടു​തൽ ഇ​ണ​ങ്ങു​ക.
ഇൻ​ഡോ - വെ​സ്‌​റ്റേൺ ലു​ക്കിൽ സിം​പിൾ മേ​ക്ക​പ്പ് മ​തി​യാ​കും. സ്ളീ​വ് ലെ​സ് കുർ​ത്ത​യും ജാ​ക്ക​റ്റു​മാ​ണ് ഈ ലു​ക്കി​നാ​യി കൂ​ടു​തൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൺ​മ​ഷി ക​ണ്ണു​കൾ വി​ടർ​ത്തി എ​ഴു​താം. ചു​ണ്ടു​കൾ​ക്ക് പി​ങ്ക് ക​ള​റാ​വും ഭം​ഗി. ത​ല​മു​ടി പ്ര​ത്യേ​കി​ച്ച് ക​ള​റൊ​ന്നും ചെ​യ്യാ​തെ ക​റു​പ്പ​ഴ​കോ​ടെ ത​ന്നെ പി​റ​കി​ലേ​ക്ക് ക്ളി​പ്പ് ചെ​യ്ത് വ​യ്ക്കാം. ചി​ല​പ്പോ​ഴൊ​ക്കെ ഖാ​ദി സ്‌​കർ​ട്ടു​ക​ളും ജാ​ക്ക​റ്റും ധ​രി​ക്കാ​റു​ണ്ട്. അ​ല​ക​ളു​ള്ള വെ​ള്ളി​ക​മ്മ​ലാ​ണ് ഈ വേ​ഷ​ത്തി​നി​ണ​ങ്ങു​ക. ഗ്ളോ​സി മേ​ക്ക​പ്പും ക​രി​യെ​ഴു​തിയ ക​ണ്ണും ചെ​റി റെ​ഡ് ചു​ണ്ടു​ക​ളു​മാ​ണ് ഗ്ളാ​മർ കൂ​ട്ടു​ന്ന​ത്. പി​ന്നെ ത​ല​മു​ടി ഒ​രു സൈ​ഡ് വ​ക​ഞ്ഞ് ചീ​കി പി​റ​കി​ലേ​ക്ക് ക്ലി​പ്പ് ചെ​യ്ത് വ​യ്ക്കും.


യ​ഥാർ​ത്ഥ ഞാൻ ഇ​ങ്ങ​നെ​യ​ല്ല

സി​നി​മ​യി​ലെ ഞാ​നും യ​ഥാർ​ത്ഥ ഞാ​നും ഫാ​ഷൻ സെൻ​സി​ലും സ്റ്റൈ​ലി​ലു​മൊ​ക്കെ വ്യ​ത്യ​സ്ത​രാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി പല വി​ട്ടു​വീ​ഴ്ച​ക​ളും ആ​വ​ശ്യ​മാ​ണ്. പ​ക്ഷേ യ​ഥാർ​ത്ഥ ജീ​വി​ത​ത്തിൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളിൽ വി​ട്ടു​വീ​ഴ്‌​ച​യി​ല്ല.
അ​തു​കൊ​ണ്ടാ​ണ് എ​പ്പോ​ഴും സ്മാർ​ട്ടാ​യി സു​ന്ദ​രി​യാ​യി ഇ​രി​ക്കു​ന്ന​ത്. ഏ​ത് പ​രി​പാ​ടി​ക്കാ​യാ​ലും എ​ങ്ങ​നെ പോ​ക​ണ​മെ​ന്ന് മുൻ​കൂ​ട്ടി പ്ളാൻ ചെ​യ്യും. മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് അ​യ്യേ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യിൽ അ​ല​സ​മാ​യി ആ​രും എ​വി​ടെ​യും പോ​ക​രു​തെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം. ജീ​വി​ത​കാ​ലം മു​ഴു​വൻ സ്വ​ന്തം സ്റ്റൈ​ലും സൗ​ന്ദ​ര്യ​വും സൂ​ക്ഷി​ക്കാ​നാ​വ​ണം . ഫാ​ഷ​നും ട്രെൻ​ഡും സ്റ്റൈ​ലു​മൊ​ക്കെ മാ​റി വ​രു​ന്ന​ത് ന​മു​ക്ക് ആ​സ്വ​ദി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ്.