കൊവിഡ്ക്കാലത്ത് ഇങ്ങനെയും പ്രതിരോധശേഷി നേടാം: ബിക്കിനിയിൽ 'മഡ് ബാത്തു'മായി നർഗീസ് ഫക്രി

Friday 03 July 2020 11:29 PM IST

സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി മണ്ണിൽ 'കുളിച്ച്'ബോളിവുഡ് നടിയും മോഡലുമായ നർഗീസ് ഫക്രി. തന്റെ സ്നാനത്തിന്റെ ചിത്രങ്ങൾ നർഗീസ് തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്.

പർപ്പിൾ നിറത്തിലുള്ള ബിക്കിനി ധരിച്ച് ദേഹമാസകലം മണ്ണ് പൂശി നില്‍ക്കുന്ന ചിത്രങ്ങളാണ് നര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്.

ശരീരത്തിന്റെ ഓജസ്സു നിലനിര്‍ത്താന്‍ താന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് മഡ് ബാത്തെന്നും ഇടയ്ക്കൊക്കെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ശരീരത്തിലെ വിഷാംശമെല്ലാം മാറ്റി ഉന്മേഷം നേടാമെന്നും നടി കുറിച്ചിട്ടുണ്ട്.


മാത്രമല്ല, വെയിൽ ശരീരത്തിൽ ഏൽക്കുന്നത് വഴി ലഭിക്കുന്ന വിറ്റാമിന്‍ ഡി നേടാമാകുമെന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകുമെന്നും എന്നും നര്‍ഗീസ് കുറിക്കുന്നു.

വിജയ് മല്ല്യയുടെ കിംഗ്ഫിഷർ ബ്രാന്റിന്റെ മോഡലായി തന്റെ കരിയർ ആരംഭിച്ച നർഗീസ് ഫക്രി, രൺബീർ കപൂർ നായകനായ 'റോക്ക്സ്റ്റാർ' എന്ന ചിത്രത്തിലൂടെ ബോളിവുഡ് നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.