കൊവിഡ് :20,000 കടന്ന് രാജ്യത്ത് പ്രതിദിന രോഗികൾ , ഹോട്ട്സ്പോട്ടായി തമിഴ്നാട്
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വൻ കുതിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം 20,000 ( 20, 903 ) കടന്നു. 379 പേർ കൂടി മരിച്ചതോടെ ആകെ മരണം 18,213ത്തിലെത്തി.
മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് കണക്കിൽ വൻ വർദ്ധനവുണ്ടാകാൻ കാരണം.
ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 6,328 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് - 4,343 ,തെലുങ്കാന - 1,213, കർണാടക -1,502 , ആന്ധ്രാപ്രദേശ് - 845 എന്നിങ്ങനെയാണ് പ്രതിദിന കണക്ക്. ആദ്യമായാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുന്നത്. ഒഡിഷയിൽ ഇന്നലെ 561 പേർ രോഗികളായി.ആകെ രോഗികകൾ ഒരു ലക്ഷം പിന്നിട്ട തമിഴ്‌നാട്ടിലെ സ്ഥിതി വളരെ രൂക്ഷമാണ്. രോഗവ്യാപന തോതും ഡൽഹി അപേക്ഷിച്ച് ക്രമാതീതമായ ഉയർന്ന് നിൽക്കുകയാണ്.12.35 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത് തമിഴ്‌നാട്ടിലാണ്.
ഹൂഗ്ലിയിൽ നിന്നുള്ള ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജിക്ക് കൊവിഡ്
കൊവിഡ് പ്രതിസന്ധിക്കിടെ ഓണാഘോഷ പരിപാടികൾ ചർച്ച ചെയ്യാൻ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗിന്റെ നിർദേശപ്രകാരം കേരള ഹൗസ് കൺട്രോളർ യോഗം വിളിച്ചത് വിവാദമായി.
ഗോവയിൽ ടൂറിസം പഴയ നിലയിലേക്ക്. ഹോട്ടടലുകളും ബീച്ചുകളും തുറന്നു.
രോഗമുക്തി 60 ശതമാനം കടന്നു
രാജ്യത്ത് ആശ്വാസം പകർന്ന് കൊവിഡ് രോഗമുക്തി നിരക്ക് 60 ശതമാനം കടന്നു. നിലവിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 60.73 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.ആകെ രോഗികൾ 6,25,544 പേരാണ് .ഇതിൽ 3,79,892 പേർ രോഗമുക്തരായി.2,27,439 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.