ഡൊണാൾഡ് ട്രംപിന്റെ മകന്റെ പെൺസുഹൃത്തിന് കൊവിഡ്; രോഗം കണ്ടെത്തിയത് അമേരിക്കൻ പ്രസിഡന്റുമായി അടുത്ത ബന്ധമുളളവർക്ക് നടത്തിയ പരിശോധനയിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്തമകനായ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ പെൺസുഹൃത്ത് കിംബർലി ഗിൽഫോയിലെക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 വയസുകാരിയായ കിംബർലി ഫോക്‌സ് ന്യൂസിലെ മുൻ അവതാരികയുമാണ്. അമേരിക്കൻ പ്രസിഡന്റുമായി അടുത്ത ബന്ധം വരുന്നവരിൽ നടത്തിയ ടെസ്‌റ്രിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഉടൻ തന്നെ ഐസൊലേറ്റ് ചെയ്‌ത് ഇവർക്കുളള ചികിത്സ ആരംഭിച്ചു. കിംബർലിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും രോഗ ചികിത്സ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡൊണാൾഡ് ട്രംപ് ജൂനിയറിന് പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. അമേരിക്കൻ പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്നവരിൽ രോഗം ബാധിക്കുന്ന മൂന്നാമത്തെ ആളായി മാറി കിംബർലി. ഇതുവരെ അമേരിക്കയിൽ 1,30,000 പേരോളം കൊവിഡ് രോഗം ബാധിച്ച് മരണപ്പെട്ടു കഴിഞ്ഞു.