അല്ലു അർജുന്റെ വ്യായാമം പാർക്കിൽ

Sunday 05 July 2020 6:18 AM IST

ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങാതെ വീട്ടിലും ഫ്ലാറ്റിലും അടച്ചുപൂട്ടിയിരിക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനാകുകയാണ് അല്ലു അർജ്ജുൻ.ഹൈദരാബാദിലെ കെ.ബി.ആർ. പാർക്കിൽ ഭാര്യ സ്നേഹയോടൊപ്പം അല്ലു വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ 'പാപ്പരാസികൾ" കഴിഞ്ഞ ദിവസം പകർത്തി.അല്ലുവിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാർ താരത്തിനടുത്ത് പോകാൻ ആരെയും അനുവദിക്കില്ലെങ്കിലും എന്നും പാർക്കിൽ രാവിലെ വ്യായാമത്തിനെത്തുന്ന താരത്തെ കാണാൻ അറിഞ്ഞുകേട്ട് ആരാധകർ എത്തിത്തുടങ്ങിയിട്ടുണ്ടത്രെ.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന ചിത്രമാണ് അല്ലുവിന് ഇനി പൂർത്തിയാക്കാനുള്ളത്.