2020ലെ മൂന്നാം ചന്ദ്രഗ്രഹണം നാളെ; പെനംബ്രല്‍ ചന്ദ്രഗ്രഹണം എവിടെയൊക്കെ
കൊച്ചി:2020ലെ മൂന്നാമത്തെ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. ഏഷ്യന്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുന്നത്. ഇത് ഒരു പെനംബ്രല്‍ ചന്ദ്രഗ്രഹണമായിരിക്കും. ഇന്ത്യന്‍ സമയം രാവിലെ 8.37ന് ആരംഭിച്ച് ഉച്ചയ്ക്ക് 11.22 ഓടെ അവസാനിക്കും.പകല്‍സമയമാണെന്നതിനാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാകില്ല.അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. പകല്‍ സമയത്ത് തന്നെയാണ് ഇവിടെയും ഉണ്ടാകുക.കുവൈറ്റില്‍ രാവിലെ 6.04 മുതല്‍ 8.55 വരെയാണ് ചന്ദ്രഗ്രഹണം നടക്കുക. എന്നാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഇത് കാണുവാന്‍ സാധിക്കില്ല.
ദൂരദര്‍ശിനിയുടെ സഹായത്തോടെ മാത്രമേ കാണാൻ സാധിക്കൂ. പ്രധാനമായും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക.നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, പസഫിക്ക്, അറ്റ്‌ലാന്റിക്ക്, ഇന്ത്യന്‍ സമുദ്രം, അന്റാര്‍ട്ടിക്ക എന്നീ പ്രദേശങ്ങളില്‍ ഇത് ദൃശ്യമാകും.ഭൂമിയുടെ നിഴലില്‍ പതിക്കുന്ന മേഖലകളിലെ പുറംഭാഗമായ പെനംബ്ര വഴിയാണ് ചന്ദ്രന്‍ സഞ്ചരിക്കുന്നത്. അങ്ങനെ ചന്ദ്രനെ മങ്ങിയ രീതിയില്‍ കാണപ്പെടും.ഒരു പെനംബ്രല്‍ ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണ്ണമായോ അപ്രത്യക്ഷമാകില്ല. അത് അല്‍പ്പം മങ്ങുക മാത്രം ചെയ്യുന്നു.