പൂഞ്ചിൽ പാക് വെടിവയ്‌‌പ്

Sunday 05 July 2020 12:21 AM IST

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പൂഞ്ച് ജില്ലയിലെ ദേഗ്‌വർ സെക്‌‌ടറിൽ നിയന്ത്രണ രേഖയ്‌ക്കപ്പുറത്തുനിന്ന് പാക് സേന വെടിയുതിർത്തതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഭീകരർക്ക് നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കാൻ ഈ മേഖലയിൽ പാക് റേഞ്ചർമാർ വെടിനിറുത്തൽ ലംഘിച്ച് പ്രകോപനം പതിവാണ്.