കൊവിഡ് : രണ്ടുലക്ഷം കടന്ന് മഹാരാഷ്ട്ര
Sunday 05 July 2020 12:32 AM IST
കൊവിഡ് സ്ഥിതി അതിരൂക്ഷമായ മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ആദ്യമായാണ് ഒരു സംസ്ഥാനം രണ്ടുലക്ഷം കേസുകൾ കടക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയിൽ റെക്കാർഡ് വർദ്ധനയാണുണ്ടായത്. ഇന്നലെ 7074 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 295 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 124 മരണം 48 മണിക്കൂറിനിടെയുണ്ടായതാണ്. 171 മരണം മുൻദിവസങ്ങളിലേതാണ്.ആകെ കേസുകൾ 2,00064 ആയി ഉയർന്നു. മരണം 8671. മുംബയിൽ 1180 പുതിയ രോഗികളും 68 മരണവുമുണ്ടായി.