ചരക്ക് ലോറിയിൽനിന്ന് 12കിലോ കഞ്ചാവ് പിടികൂടി
Monday 06 July 2020 6:35 AM IST
കുന്ദമംഗലം: ചരക്ക് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് കുന്ദമംഗലം പോലീസ് പിടികൂടി. രഹസ്യ വിവരത്തെതുടർന്ന് ഇന്നലെ രാവിലെ 11 മണിക്ക് വയനാട് റോഡ് ദേശീയപാതയിൽ പതിമംഗലത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് ലോറിയില്‍ നിന്ന് ആറ് പാക്കറ്റുകളിലായി ഒളിപ്പിച്ച് വെച്ച കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവറായ മലപ്പുറം കൊണ്ടോട്ടി എയർപോട്ട് സ്വദേശി തൊട്ടിയിൽ മുഹമ്മദിന്റെ മകൻ ഹർഷാദ്(26), ക്ലീനർ കോഴിക്കോട് തിരുവമ്പാടി സ്വദേശി നടുക്കണ്ടി മുഹമ്മദാലിയുടെ മകൻ സൈനുദ്ദീൻ30) എന്നിവരാണ് പിടിയിലായത്.ആന്ധ്രയിൽ നിന്നും തറയിൽ വിരിക്കുന്ന പാളികല്ലുകളുമായി മലപ്പുറം ഭാഗത്തേക്ക് പോകുന്ന ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.കുന്ദമംഗലം പോലീസ് സബ് ഇൻസ്പക്ടർ ശ്രീജിത്തിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്തു.