കീർത്തി സുരേഷിന്റെ അടുത്ത 2 ചിത്രങ്ങളും ഒ.ടി.ടി റിലീസിന്
Tuesday 07 July 2020 8:02 AM IST
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പെൻഗ്വിൻ പ്രേക്ഷക ശ്രദ്ധ നേടിയില്ലെങ്കിലും കീർത്തി സുരേഷ് നായികയാകുന്ന അടുത്ത രണ്ട് ചിത്രങ്ങളും ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽത്തന്നെ റിലീസ് ചെയ്യാൻ നീക്കം.
നാഗേഷ് കുക്കുന്നൂർ സംവിധാനം ചെയ്യുന്ന ഗുഡ്‌ലക്ക് സഖിയാണ് ഇതിലൊന്ന്. ഡിജിറ്റൽ സ്ട്രീമിങ് പ്ളാറ്റ്‌ഫോമുകളൊന്നും ചിത്രത്തിന്റെ പ്രദർശനാവകാശത്തിനായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.മഹേഷ് കൊനേരു നിർമ്മിക്കുന്ന മിസ് ഇന്ത്യയുടെ സ്ട്രീമിംഗ് അവകാശത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. വലിയ തോതിൽ പെൻഗ്വിന് കാഴ്ചക്കാരെ നേടാനായില്ലെങ്കിലും കീർത്തി നായികയാകുന്ന ഇരു ചിത്രങ്ങളും ഒ.ടി.ടി. പ്ളാറ്റ്‌ഫോമിൽത്തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.