അറ്റ്ലാന്റ മേയറിന് കൊവിഡ്
Wednesday 08 July 2020 12:13 AM IST
വാഷിംഗ്ടൺ: അറ്റ്ലാന്റ മേയർ കെയ്ഷാ ലാൻസ് ബോട്ടംസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ബോട്ടംസ് ഇക്കാര്യം അറിയിച്ചത്. 'കൊവിഡ് 19 എന്റെ വീട്ടിലുമെത്തി. എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ്' എന്നായിരുന്നു ബോട്ടംസിന്റെ ട്വീറ്റ്. ബോട്ടംസിന്റെ ഭർത്താവിനും കൊവിഡ് പോസിറ്റീവാണ്. തങ്ങൾക്ക് അസുഖം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ബോട്ടംസിന്റെ പ്രതികരണം. ചെറിയ തലവേദനയും ചുമയും അനുഭവപ്പെട്ടെങ്കിലും അത് അലർജിയുടെ ഭാഗമാണെന്ന് കരുതിയെന്നും മേയർ പറയുന്നു. അമേരിക്കയിൽ നടന്ന നടന്ന വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ് ബോട്ടംസ് ഏറെ ശ്രദ്ധേയയായത്.