കർണാടകയിൽ സമൂഹവ്യാപനം: മന്ത്രി

Tuesday 07 July 2020 11:18 PM IST

ബംഗളൂരു: കർണാടകയിൽ കൊവിഡ് സമൂഹ വ്യാപനമായി മാറിയെന്ന് കർണാടക നിയമകാര്യമന്ത്രി ജെ.സി. മധുസ്വാമി. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉൾപ്പെടെയുള്ളവർ സമൂഹവ്യാപനം ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് മധുസ്വാമിയുടെ പ്രസ്താവന. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്ന ആളാണ് മധുസ്വാമി. കഴിഞ്ഞ ദിവസം തുംകുരുവിൽ സമ്പർക്കത്തെ തുടർന്ന് എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അവരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നതായി മധു സ്വാമി പറഞ്ഞത്. 401 പേരാണ് കർണാടകയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.