ക്വാറന്റൈൻ ലംഘനം: പ്രവാസി യുവാവിനെതിരെ കേസ്
Thursday 09 July 2020 12:59 AM IST
ചന്തേര: ക്വാറന്റൈൻ ലംഘിച്ചതിന് പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ 25 കാരനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ദുബൈയിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ അധികൃതരെ വിവരമറിയിക്കാതെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതിനാണ് കേസ്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. അതേസമയം താമസ സ്ഥലത്ത് മതിയായ സൗകര്യമില്ലെന്നാണ് വീട്ടിലേക്ക് പോകാൻ കാരണമായി യുവാവ് പറയുന്നത്.