സ്വർണ്ണക്കടത്ത്   കേസിൽ പിണറായിക്കെതിരെ കെ.സുരേന്ദ്രൻ, ട്രിപ്പിൾ ലോക്ക് ഡൗണിനിടെ സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

Saturday 11 July 2020 9:46 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സുരേന്ദ്രരൻ ആവശ്യപ്പെട്ടു. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ.ഐ.എ സംഘത്തിന് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു. ബംഗളൂരുവിൽ നിന്ന് സ്വപ്ന സുരേഷും സന്ദീപും എൻ.ഐ.എയുടെ പിടിയിലായതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് ശ്രീ. പിണറായി വിജയൻ വ്യക്തമാക്കണം. പാവങ്ങളെ...

Posted by K Surendran on Saturday, 11 July 2020