കളയിൽ ടൊവിനോ നായകൻ
Tuesday 14 July 2020 4:39 AM IST
അഡ്വൈഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ. ഇബ് ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയിൽ ടൊവിനോ തോമസ് നായകനാവുന്ന. ടൊവിനോ തോമസാണ് സമൂഹ മാദ്ധ്യമത്തിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ടൊവിനോ. ലാൽ, ദിവ്യ, മൂർ, ബാസിഗർ എന്നിവരാണ് മറ്റു താരങ്ങൾ. യദു പുഷ്പാകരൻ, രോഹിത്. വി. എസ് എന്നിവർ ചേർന്നാണ് തിരക്കഥ. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. രോഹിതിന്റെ സിനിമയിൽ ടൊവിനോ അഭിനയിക്കുന്നത് ആദ്യമാണ്.