കങ്കണക്കെതിരെ പൂജാ ഭട്ട്
ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ സംസാരിച്ച കങ്കണ റണൗട്ടിനെതിരെ നടിയും സംവിധായികയുമായ പൂജാഭട്ട്. കങ്കണ റണൗട്ട് ആദ്യമായി അഭിനയിച്ച ഗ്യാങ് സ്റ്റർ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. പുരസ്കാരം സ്വീകരിക്കാൻ വേദിയിലേക്ക് പോകും വഴി മുകേഷ് ഭട്ടിനെ ആലിംഗനം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് പൂജ കങ്കണയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുന്നതിനിടെ മുകേഷ് ഭട്ടിനും മഹേഷ് ഭട്ടിനും കങ്കണ നന്ദിയും അറിയിക്കുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ എതിർക്കുന്ന കങ്കണയെപോലും സിനിമയിൽ എത്തിച്ചത് താരകുടുംബങ്ങൾ തന്നെയെന്ന് പൂജ ഭട്ട് പറയുന്നു. കങ്കണയെ ലോഞ്ച് ചെയ്തത് ഭട്ട് കുടുംബാംഗമായ വിശേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസാണെന്നും പൂജ ഭട്ട് പറഞ്ഞിരുന്നു.