വികാസ് ദുബെയുടെ മരണം: ഹർജി ഇന്ന് പരിഗണിക്കും
Tuesday 14 July 2020 1:01 AM IST
ന്യൂഡൽഹി: കാൺപൂർ പൊലീസ് എൻകൗണ്ടർ കേസിലെ പ്രതി വികാസ് ദുബെയെയും കൂട്ടാളികളെയും വെടിവച്ചുകൊന്ന കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതു സംബന്ധിച്ച് ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിന്മേൽ വാദവും കേൾക്കും. ദുബെ കേസിനെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം യു.പി സർക്കാർ ഏകാംഗ കമ്മിഷനെ നിയമിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജ് ശശികാന്ത് അഗർവാളിന്റെ അന്വേഷണ കമ്മിഷൻ രണ്ടു മാസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. ദുബെയ്ക്ക് പൊലീസിലും മറ്റ് വിഭാഗങ്ങളിലും രാഷ്ട്രീയത്തിലും ഒക്കെയുള്ള ബന്ധങ്ങളെക്കുറിച്ചും കമ്മിഷൻ അന്വേഷിക്കും.