സുശാന്തിന്റെ പ്രണയഗാനവും െെവറൽ

Thursday 16 July 2020 4:30 AM IST
sushanth sing

അ​കാ​ല​ത്തി​ൽ​ ​മ​ര​ണ​മ​ട​ഞ്ഞ​ ​സു​ശാ​ന്ത് ​സിം​ഗ് ​രാ​ജ്പു​ത് ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ദി​ൽ​ ​ബേ​ചാ​രെ​യി​ലെ​ ​​ ​ടൈ​റ്റി​ൽ​ ​ഗാ​നം​ 45​ ​മി​ല്യ​ൺ​ ​കാ​ഴ്ച​ക്കാ​രെ​ ​പി​ന്നി​ട്ട് ​ മുന്നേ​റു​ന്ന​തി​നി​ടെ​ ,​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഫോ​ക്‌​സ് ​സ്റ്റാ​ർ​ ​സ്റ്റു​ഡി​യോ​സ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​ഗാ​ന​വും​ ​പു​റ​ത്തു​ ​വി​ട്ടു.​ ​അ​മി​താ​ഭ് ​ഭ​ട്ടാ​ചാ​ര്യ​ ​ര​ചി​ച്ച് ​ എ.ആ​ർ.​ ​റ​ഹ്മാ​ൻ​ ​ചി​ട്ട​പ്പെ​ടു​ത്തി​ ​മോ​ഹി​ത് ​ചൗ​ഹാ​നും​ ,​ശ്രേ​യാ​ ​ഘോ​ഷാ​ലും​ ​ആ​ല​പി​ച്ച​ ​'​താ​രേ​ ​ഗി​ൻ...​" ​എ​ന്ന​ ​റൊ​മാ​ന്റി​ക് ​ഗാ​ന​ത്തി​ന്റെ​ ​വീ​ഡി​യോ​യാ​ണ് ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​ ​വി​ട്ടി​ട്ടു​ള്ള​ത് .​ ​യു​ ​ട്യൂ​ബി​ൽ​ ​റി​ലീ​സ് ​ചെ​യ്ത് ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​ത​ന്നെ​ ​ഈ​ ​ഗാ​ന​വും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ക​ളി​ൽ​ ​വൈ​റ​ലാ​യി​രി​ക്ക​യാ​ണ്.​ ​സു​ശാ​ന്ത് ​സിം​ഗ് ​രാ​ജ്പു​തും​ ​പു​തു​മു​ഖ​ ​നാ​യി​ക​ ​സ​ഞ്ജ​ന​ ​സം​ഘി​യു​മാ​ണ് ​പ്ര​ണ​യാ​ർ​ദ്ര​മാ​യ​ ​ഗാ​ന​ ​രം​ഗ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​യി​ട്ടു​ള്ള​ത് .​ ​മ​കേ​ഷ് ​ചാ​ബ്ര​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ്ര​ഥ​മ​ ​ചി​ത്ര​മാ​യ​ ​'​ ​ദി​ൽ​ ​ബേ​ചാ​ര​" ​ജൂ​ലൈ​ 24​ ​ന് ​ഒ​ ​ടി​ ​ടി​ ​പ്ലാ​റ്റ​ഫോ​മി​ലൂ​ടെ​യാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്നത്.