നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു, ജീവിതസഖിയാക്കുന്നത് മമ്മൂട്ടിയുടെ അടുത്ത ബന്ധുവിനെ
Tuesday 21 July 2020 1:39 PM IST
'ദൃശ്യ'ത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു. മമ്മൂട്ടിയുടെ അടുത്ത ബന്ധുമായ ഫർസാനെയെയാണ് റോഷൻ ജീവിതസഖിയാക്കുന്നത്. നിയമബിരുദധാരിയാണ് ഫർസാന. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ റോഷൻ തന്നെയാണ് വിവാഹവാർത്തയും, ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
അടുത്തമാസം അഞ്ചിനാണ് റോഷന്റെയും ഫർസാനയുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പ്ലസ്ടു, ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്സ്, റെഡ് വൈൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ വിജയ് ചിത്രമായ ഭെെരവ ഉൾപ്പെടെ ഒരുപിടി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.