സത്യനേശൻ നാടാരായി ധ്യാൻ
Thursday 23 July 2020 6:01 AM IST
നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ സത്യനേശൻ നാടാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഒരു ഡിക് ടീറ്റീവ് ഉദ്യോഗസ്ഥനാണ് സത്യനേശൻ നാടാർ. തരികിട കേസുകുളും അന്വേഷണവുമായി മുന്നോട്ടു പോവുന്ന അയാൾ ഒരു കുരുക്കിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ചിങ്ങം ഒന്നിന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും.രാജശ്രീ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിൻ ചന്ദ്രൻ എഴുതുന്നു.ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവഹിക്കുന്ന സിനിമയാണിത്.അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിർവഹിക്കുന്നു.