കണ്ടെയ്ൻമെന്റ് സോണുകൾ പുതുക്കി

Wednesday 22 July 2020 8:53 PM IST

തൃശൂർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വേളൂക്കര പഞ്ചായത്തിലെ 1-ാം വാർഡ്, കടവല്ലൂരിലെ 15, 16, 17 വാർഡുകൾ, മതിലകത്തെ 14-ാം വാർഡ്, തിരുവില്വാമലയിലെ 10-ാം വാർഡ്, പടിയൂരിലെ 1, 13, 14 വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. കടങ്ങോട് പഞ്ചായത്ത് 4, 5 വാർഡുകൾ, കുന്നംകുളം നഗരസഭ 3, 17, 21, 26, 33 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ 7, 8, 10, 11, 12, 15, 19, 20, 22, 25, ഡിവിഷനുകൾ, ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷൻ, വേളൂക്കര പഞ്ചായത്ത് 5, 7, 17, 18 വാർഡുകൾ, ചൊവ്വന്നൂർ പഞ്ചാത്ത് വാർഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാർഡ് 11, ആളൂർ പഞ്ചായത്ത് വാർഡ് 1, കൊരട്ടി പഞ്ചായത്ത് വാർഡ് 1, താന്ന്യം പഞ്ചായത്ത് വാർഡ് 9, 10, കടവല്ലൂർ പഞ്ചായത്ത് വാർഡ് 18, കാറളം പഞ്ചായത്ത് വാർഡ് 13, 14, തൃശൂർ 36, 49 ഡിവിഷനുകൾ, മുരിയാട് പഞ്ചായത്ത് എല്ലാ വാർഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂരിലെ 7, 8, 12, 13 വാർഡുകൾ, വള്ളത്തോൾ നഗർ വാർഡ് 10, വരവൂർ പഞ്ചായത്ത് 8, 9, 10, 11, 12 വാർഡുകൾ, പൂമംഗലം പഞ്ചായത്ത് 2, 3 വാർഡുകൾ തുടങ്ങി നിലവിലുള്ളവ കണ്ടെയ്ൻമെന്റ് സോണായി തുടരും.

ക​ട​വ​ല്ലൂ​രി​ൽ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ്യ​ ​വി​ല്പ​ന​ക്കാ​ര​നും​ ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​നി​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ്യ​ ​വി​ല്പ​ന​ക്കാ​ര​നും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​ക​ട​വ​ല്ലൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ക്കു​ന്നു.​ ​പ​ട്ടാ​മ്പി​ ​മ​ത്സ്യ​ ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​മ​ത്സ്യം​ ​വാ​ങ്ങി​ ​ചി​ല്ല​റ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ 16​-ാം​ ​വാ​ർ​ഡി​ലു​ള്ള​ ​മ​ത്സ്യ​ ​വി​ല്പ​ന​ക്കാ​ര​നാ​ണ് ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​പെ​രു​മ്പി​ലാ​വി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​മ​ത്സ്യ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​ഇ​യാ​ളു​മാ​യു​ള്ള​ ​പ്രാ​ഥ​മി​ക​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ ​ഉ​ട​ൻ​ ​ത​യ്യാ​റാ​ക്കു​മെ​ന്ന് ​പി.​എ​ച്ച്.​സി​ ​സൂ​പ്ര​ണ്ട് ​ജീ​ജ​ ​അ​റി​യി​ച്ചു.​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ്ര​ധാ​ന​ ​ഇ​ട​ങ്ങ​ളി​ലെ​ല്ലാം​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ക്കും.​ ​സ​ർ​ക്കാ​ർ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും​ ​നി​യ​മം​ ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​പൊ​ലീ​സ് ​സ​ഹാ​യം​ ​തേ​ടി​ ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​യാ​ണ് ​പ​ട്ടാ​മ്പി​ ​മ​ത്സ്യ​ ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​മ​ത്സ്യം​ ​വാ​ങ്ങി​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​യാ​ൾ​ക്ക് ​ആ​ദ്യ​ത്തെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.