പുതിയ എം.പിമാരെ അഭിനന്ദിച്ച് മോദി

Wednesday 22 July 2020 10:39 PM IST

ന്യൂഡൽഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത പുതിയ ബി.ജെ.പി രാജ്യസഭാ എം.പിമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എം.പിമാരുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരിന്റെ നയപരിപാടികളെക്കുറിച്ച് കൃത്യമായ അവബോധം വേണമെന്ന് പറഞ്ഞ പ്രധാനമന്തി സഭയ്‌ക്കുള്ളിലും ജനങ്ങൾക്കിടയിലും ഒരു പോലെ സജീവമാകാനും സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യത ഉപയോഗപ്പെടുത്താനും ഉപദേശിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുൻകേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടത്തിലുണ്ടായിരുന്നു.