അഭിനയത്തിൽ 11 വർഷം
Sunday 26 July 2020 5:37 AM IST
സിനിമയിൽ പതിനൊന്ന് വർഷം പിന്നിടുന്ന ശ്രുതിഹാസൻ തന്റെ മേൽ ചൊരിയുന്ന സ്നേഹത്തിന് ആരാധകരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു.''ഇവിടെവരെയെത്തിയത് ഞാനൊരു അനുഗ്രഹമായി കാണുന്നു. ഇനിയുമൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, പഠിക്കാനുണ്ട്. ഇനിയും ഞാൻ വളരാനുണ്ട്" ഇൻസ്റ്റഗ്രാം വീഡിയോയിൽ ശ്രുതിഹാസൻ പറഞ്ഞു.
2009-ൽ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രുതിഹാസൻ അഭിനയരംഗത്തെത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ താരം നായികയായി.