ക്രീമിന് പിന്നാലെ പേരുമാറ്റി ചീസും
Saturday 25 July 2020 10:07 PM IST
കാൻബെറ: ബ്ളാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പേരുമാറ്റാനൊരുങ്ങി ആസ്ട്രേലിയൻ ചീസ് കമ്പനി. പ്രശസ്ത ഫെയർനസ് ക്രീം കമ്പനികൾക്ക് പിന്നാലെയാണ് സപ്പൂട്ടോ എന്ന ചീസ് കമ്പനിയും പേരുമാറ്റുന്നതായി ഔദ്യോഗികമായി അറിയിച്ചത്. 1935 മുതൽ കൂൺ എന്നറിയപ്പെടുന്ന ചീസിന്റെ പേരാണ് മാറ്റുക. വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തങ്ങളുടെ പിന്തുണയും അവർ വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. പുതിയ പേര് ഉടൻ പ്രഖ്യാപിക്കുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.