പോഡ്കാസ്റ്റുമായി മിഷേൽ, ആദ്യ അതിഥി ഒബാമ

Saturday 25 July 2020 10:08 PM IST

ന്യൂയോർക്ക്: സാമൂഹ്യ പ്രവർത്തകയും അമേരിക്കൻ മുൻ പ്രഥമ വനിതയുമായ മിഷേൽ ഒബാമ പുതിയ പോഡ്കാസ്റ്റുമായി എത്തുന്നു. ആദ്യ അതിഥി ആരാണെന്നോ? മിഷേലിന്റെ ഭർത്താവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ബറാക് ഒബാമ.

വരുന്ന 29നാണ് ഒബാമയെ മിഷേൽ അഭിമുഖം നടത്തുന്നത്. 'മിഷേൽ ഒബാമ പോഡ്കാസ്റ്റ്" എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ സംരംഭത്തെക്കുറിച്ച് മിഷലിന്റെ ട്വീറ്റിലൂടെയാണ് ലോകം അറിഞ്ഞത്.

' ആ സംഭാഷണത്തിനായി എനിക്ക് കാത്തിരിക്കാൻ വയ്യ എന്നാണ്' മിഷേൽ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം, ജോർജ് ഫ്ളോയിഡിന്റെ മരണവും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും, ഹോളിവുഡ് തുടങ്ങിയ വിഷയങ്ങളാണ് ഒബാമയുമായി മിഷേൽ സംസാരിക്കുക. വരും എപ്പിസോഡുകളിലെ അതിഥികളെക്കുറിച്ചുള്ള വിവരങ്ങളും മിഷേൽ പുറത്തുവിട്ടിട്ടുണ്ട്. ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് കമ്പനിയാണ് മിഷേലിന്റെ പോഡ്കാസ്റ്റ് നിർമ്മിക്കുന്നത്.

 ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് കമ്പനി

2018ൽ ഒബാമയും മിഷേലും ചേർന്ന് നിർമ്മിച്ച കമ്പനി. ഇവർക്ക് നെറ്റ്ഫ്ളിക്സുമായി കരാറുണ്ട്.

 വരുന്ന അതിഥികൾ

ഒബാമയുടെ ഉറ്റ സുഹൃത്ത് വലേരി ജാരെറ്റ്

യു.എസ് ടെലിവിഷൻ അവതാരകൻ കൊനാൻ ഒ ബ്രീൻ