32000 കൊവിഡ് മരണം

Sunday 26 July 2020 12:29 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 32000 കടന്നു. ആകെ രോഗികൾ 13.80 ലക്ഷം പിന്നിട്ടു. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ 48,916 പുതിയ രോഗികളും 757 മരണവും. കൊവിഡ് കേസുകളുയരുന്ന തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഭ വിലയിരുത്തി. അടിയന്തരമായി പരിശോധന വർദ്ധിപ്പിക്കാനും കണ്ടെയൻമെന്റ് നടപടികൾ കർശനമായി നടപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

 ആന്ധ്രയിൽ 181 പൊലീസുകാർക്ക് കൊവിഡ്

 ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനുമായ സൗരവ് ഗാംഗുലിയുടെ പരിശോധനാഫലം നെഗറ്റീവ്  പുതുച്ചേരിയിലെ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് എം.എൽ.എ എൻ.എസ്.ജെ ജയബാലിന് കൊവിഡ്. തുടർന്ന് സ്പീക്കർ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവരോട് ഒരാഴ്ച ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം.