പുതിയ എട്ട് ഹോട്ട് സ്‌പോട്ടുകൾ

Sunday 26 July 2020 1:28 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ എട്ട് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. കരകുളം (കണ്ടെയ്‌ൻമെന്റ് സോൺ 4, 15, 16), ഇടവ,​ വെട്ടൂർ,​ വക്കം,​ കടയ്ക്കാവൂർ, കഠിനംകുളം,​ കോട്ടുകാൽ,​ കരിംകുളം എന്നിവിടങ്ങളിലെ എല്ലാ വാർഡുകളും വർക്കല മുനിസിപ്പാലിറ്റി (എല്ലാ കോസ്റ്റൽ വാർഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

കണ്ടെയ്‌ൻമെന്റ് സോണുകൾ

കാരോട് ഗ്രാമപഞ്ചായത്തിലെ വണ്ടൂർക്കോണം, കുന്നിയോട്, ചാരോട്ടുകോണം എന്നീ വാർഡുകളെ കണ്ടെയ്‌ൻമെന്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ വെൺകൊല്ല, ചിപ്പൻചിറ, കൊല്ലയിൽ, മടത്തറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ, ആലുംകുഴി, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പനയറക്കുന്ന്, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ തൂങ്ങാംപാറ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പനയംമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ നെടുവേലി എന്നീ വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം.