കാർഗിൽ വിജയ് ദിവസ് ആചരിച്ചു

Sunday 26 July 2020 9:42 PM IST

തൃശൂർ: ജില്ലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ഓർമ പുതുക്കി വിവിധ സംഘടനകൾ പുഷ്പചക്രം അർപ്പിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച കേണൽ വിശ്വനാഥിന്റെ ഭാര്യ ജലജ വിശ്വനാഥും ഹവീൽദാർ ഈനാശുവിന്റെ ഭാര്യ ഷിജി ഈനാശുവും മുഖ്യാതിഥികളായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ കാർഗിൽ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, വിബിൻ അയിനിക്കുന്നത്ത്, ശ്രീജി അയ്യന്തോൾ, പ്രസാദ് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. തൃശൂർ: മുൻകാല എൻ.സി.സി കേഡറ്റ്‌സ് ക്ലബ്ബുകളുടെ സംഘടനയായ കേഡറ്റ്‌സ് ക്ലബ്ബും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി കാർഗിൽ വിജയ് ദിവസ് ആചരിച്ചു. ഡോ. ആന്റണി കുട്ടഞ്ചേരി, പ്രിയേഷ് വിജയൻ, സിജോ മേലേടത്ത്, ആന്റണി ആൻഡ്രൂസ്, പി.എസ്. ഷാഹിൻ എന്നിവർ പങ്കെടുത്തു. പുന്നംപറമ്പ്: കരുമത്രയിൽ ബി.ജെ.പിയുടെയും യുവമോർച്ചയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കാർഗിൽ വിജയ് ദിവസ് പരിപാടിയിൽ പഞ്ചായത്ത് അംഗം രാജീവൻ തടത്തിൽ, കെ. സുരേഷ്, ദേവദാസ്, അഖിൽ കെ.എ, വി. സൂരജ് എന്നിവർ പങ്കെടുത്തു.