കൊവിഡ് രോഗികൾ 14 ലക്ഷം, പ്രതിദിന രോഗികൾ അരലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമാക്കി പ്രതിദിന രോഗികളുടെ എണ്ണം ഇതാദ്യമായി അരലക്ഷംകടന്നു. ശനിയാഴ്ച 50,072 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 703 മരണം. ഇതോടെ ആകെ രോഗികൾ 14 ലക്ഷം പിന്നിട്ടു. മരണം 33,000ത്തോളമായി.
നോയിഡയിലും മുംബയിലും കൊൽക്കത്തയിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും.
മഹാരാഷ്ട്രയിൽ 9431 പുതിയ രോഗികളും 267 മരണവും. ആകെ രോഗികൾ 3.75 ലക്ഷം കടന്നു. ഡൽഹിയിൽ 1075 പുതിയ രോഗികളും 21 മരണവും. ആകെ കേസുകൾ 1.30 ലക്ഷം പിന്നിട്ടു. ഉത്തർപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതാദ്യമായി മൂവായിരം കടന്നു. 39 മരണവും.
ഹൈദരാബാദ് മേയർ ബൊന്ദു രാമമോഹന് കൊവിഡ്. തമിഴ്നാട്ടിൽ 38 ബാങ്ക് ജീവനക്കാർക്ക് കൊവിഡ്
സിക്കിം ആഗസ്റ്റ് ഒന്നുവരെ ലോക്ക്ഡൗൺ നീട്ടി. കൊവിഡ് സ്ഥിരീകരിച്ച മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്കത്തിൽ വന്ന മുതിർന്ന നേതാക്കളും മന്ത്രിമാരും ക്വാറന്റൈനിൽ പ്രവേശിച്ചു. ഉത്തർപ്രദേശിൽ ജില്ലാ ജയിലിലെ 36 തടവുകാർക്ക് കൊവിഡ് സിക്കിമിൽ ആദ്യ കൊവിഡ് മരണം. കിഴക്കൻ ജില്ലയിലെ റോംഗ്ലിലിയിൽ നിന്നുള്ള 74കാരനാണ് മരിച്ചത്.