ഗൃഹാതുരത്വമുണർത്തി വെസ്‌പ ഫേസ്‌ലിഫ്‌റ്റ്

Monday 27 July 2020 3:31 AM IST

ഏറെക്കാലം മുമ്പുവരെ ഇന്ത്യൻ ഇടത്തരം കുടുംബങ്ങളുടെ യാത്രകളിലെ പ്രിയ തോഴനായിരുന്നു വെസ്‌പ. ഒരിടവേളയ്ക്ക് ശേഷം,​ പഴയ ക്ളാസിക് ടച്ച് നിലനിറുത്തിയുള്ള ആധുനിക രൂപകല്‌പനയുമായി പിയാജിയോയുടെ തേരിലേറി വെസ്‌പ വീണ്ടും ഇന്ത്യയിലെത്തി. വെസ്‌പയുടെ വി.എക്‌സ്.എൽ,​ എസ്.എക്‌സ്.എൽ എന്നീ ഫേസ്‌ലിഫ്‌റ്റുകൾ കഴിഞ്ഞദിവസം വെസ്‌പ വിപണയിലെത്തിച്ചു.

ഇരുപതിപ്പുകൾക്കും 125 സി.സി.,​ 150 സി.സി വേരിയന്റുകളുണ്ട്. പുതിയ എൽ.ഇ.ഡി ഹെഡ്‌ലൈറ്ര്,​ എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ,​ യു.എസ്.ബി ചാർജിംഗ് പോർട്ട് എന്നിങ്ങനെ ഒട്ടേറെ പുത്തൻ ചേരുവകളുമുണ്ട്. ഡിസ്‌ക് ബ്രേക്ക്,​ ഡിജിറ്റൽ ക്ളസ്‌റ്റർ എന്നിവയടങ്ങിയ ഏപ്രിലിയ സ്‌റ്രോം സ്‌പോർട്ടീ സ്‌കൂട്ടറും പിയാജിയോ വിപണിലിറക്കിയിട്ടുണ്ട്. 12 ഇഞ്ച് ബ്ളാക്ക് അലോയ് വീലുകളോടെ,​ ക്രോസ്-ഓവർ ലുക്കാണ് സ്‌റ്രോമിനുള്ളത്. 125 സി.സിയാണ് എൻജിൻ.

വെസ്‌പ ഫേസ്‌ലിറ്ര് വില

(എക്‌സ്‌ഷോറൂം)​

വെസ്‌പ VXL 150: ₹1.22L

വെസ്‌പ SXL 150 : ₹1.27L

വെസ്‌പ VXL 125: ₹1.10L

വെസ്‌പ SXL 125 : ₹1.14L

ഏപ്രിലിയ സ്‌റ്രോം 125

₹85,​431