കൊവിഡിനെതിരെ ഒറ്റക്കെട്ടായി...

Monday 27 July 2020 1:51 AM IST

നെയ്യാറ്റിൻകര: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അണു നശീകരണത്തിന് ജീവനക്കാർ മുന്നിട്ടിറങ്ങി. നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റിലെ അണു നശീകരണ സംവിധാനം തകരാറിലായതിനെ തുടർന്ന് ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാർ മുന്നിട്ടിറങ്ങിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.ഫയർഫോഴ്സ് അധികൃതരാണ് ആവശ്യമായ ലായനി ജീവനക്കാർക്ക് നൽകിയത്. ലായനി മൂന്ന് അണു നശീകരണ പമ്പുകളിൽ നിറച്ച ശേഷമായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരായ കെ.സി.രാജശേഖരൻ, സി.എസ്.സതീഷ്, കെ.അനിൽകുമാർ,എ.വി.സൂരജ്,ജി.ജിജോ,കെ.എസ്.ശശിഭൂഷൺ,എസ്.എസ്.സാബു,എൻ.കെ.രഞ്‌ജിത്ത്,സുരേഷ് എന്നിവർ പങ്കെടുത്തു.ഡിപ്പോയും പരിസരവും രണ്ട് ഘട്ടങ്ങളിലായി ഓരോ മണിക്കൂർ ഇടവിട്ട് അണുമുക്തമാക്കി. ഡിപ്പോയിൽ ഇന്ന് മുതൽ സർവീസുകൾ പുനരാരംഭിക്കും.കൊവിഡ് ചട്ടങ്ങൾ പൂർണമായി പാലിച്ച് ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് എ.ടി.ഒ മുഹമ്മദ് ബഷീർ അഭ്യർത്ഥിച്ചു.