ആ മാനസികനിലയെപ്പറ്റി എന്ത് പ്രതികരിക്കാൻ: മുഖ്യമന്ത്രി
Wednesday 29 July 2020 12:40 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസികനിലയ്ക്കൊത്ത് തനിക്ക് പ്രതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.' അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എത്രയും വേഗം ഒഴിഞ്ഞു കിട്ടണമെന്ന് ചിന്തിക്കുന്നുണ്ടാവും. അതിനനുസരിച്ച് ഓരോ ദിവസവും കുറേ സ്റ്റേറ്റ്മെന്റുകൾ തരുന്നുണ്ടാവും. ആ ചിന്തയൊക്കെ യാഥാർത്ഥ്യമാകാൻ പോകുന്നുണ്ടോ? '- മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതെങ്ങനെ സർക്കാരിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.