'നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നല്കാൻ..'
പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നല്കാൻ!!.. അന്തരിച്ച നടൻ അനിൽ മുരളിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംവിധായകൻ അരുൺ ഗോപിയുടെ വികാര നിർഭരമായ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കമാണിത്. ഇരുവരും തമ്മിലുളള ആത്ബന്ധം വ്യക്തമാക്കുന്നതാണ് പോസ്റ്റിലെ ഓരോ വരികളും.
പ്രതിസന്ധി ഘട്ടങ്ങളിലുൾപ്പെടെ ഒരു ചേട്ടന്റെ സ്ഥാനത്തുനിന്ന് തന്നെ ചേർത്തുനിറുത്തി സംരക്ഷിച്ചുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അരുൺ ഗോപിയുടെ രാമലീലയിൽ വളരെ ശ്രദ്ധേമായ വേഷമായിരുന്നു അനിലിന് നൽകിയത്. ഇതിലെ അഭിനയം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്കാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...
കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അനിൽ മുരളി അന്തരിച്ചത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.