വിദ്യാഭ്യാസനയം ചർച്ചയ്ക്ക് ശേഷം നടപ്പാക്കണം: ചെന്നിത്തല

Saturday 01 August 2020 12:05 AM IST

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിശദമായ ചർച്ചകൾ നടത്തി ആശങ്കകൾ പരിഹരിച്ചേ നടപ്പാക്കാവൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വർഗീയ വത്കരിക്കുകയെന്ന സംഘപരിവാർ ലക്ഷ്യമാണ് നയത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. അത് അനുവദിക്കാനാവില്ല.1986ൽ രാജീവ് ഗാന്ധി മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കിയ വിദ്യാഭ്യാസനയത്തിൽ അടിമുടി മാറ്റം വരുത്തുമ്പോൾ അത് പാർലമെന്റിലുൾപ്പെടെ സമഗ്രമായ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാകണമായിരുന്നു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയമായിട്ടും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാൻ തയ്യാറായില്ല. ഇത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.