തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ എസ്.ഐ ഉൾപ്പെടെ 24 പേർ നിരീക്ഷണത്തിൽ

Saturday 01 August 2020 2:12 AM IST

തൃശൂർ: പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 24 പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ പത്ത് പേർ അമ്പത് വയസ് കഴിഞ്ഞവരെന്ന നിലയിലാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ 28 നാണ് തൃശൂർ റൗണ്ടിൽ നിന്ന് സംശയാസ്പദമായ രീതിയിൽ കുന്നംകുളം സ്വദേശിയായ പ്രതിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. ഇയാൾ വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസുകാരും അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവരും ഉൾപ്പടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 22 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു. നേരത്തെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്കും ഇരിങ്ങാലക്കുടയിൽ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ത​ഹ​സി​ൽ​ദാ​ർ​ക്ക് ​കൊ​വി​ഡ് : സ്റ്റാ​ഫു​ക​ളു​ടെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വ്

വ​ട​ക്കാ​ഞ്ചേ​രി​:​ ​ത​ല​പ്പി​ള്ളി​ ​ത​ഹ​സി​ൽ​ദാ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​സ​മ്പ​ക്ക​ർ​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ട​ ​മ​റ്റു് ​സ്റ്റാ​ഫു​ക​ളു​ടെ​ ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​മു​ഴു​വ​ൻ​ ​പേ​രു​ടെ​യും​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​യി.​ ​താ​ലൂ​ക്ക് ​ഓ​ഫീ​സി​ലെ​ 75​ ​ജീ​വ​ന​ക്കാ​ർ​ ​ഒ​ന്നി​ട​വി​ട്ട​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ജോ​ലി​ക്ക് ​ഹാ​ജ​രാ​കു​ന്ന​തെ​ങ്കി​ലും​ ​ദി​വ​സ​വും​ ​എ​ത്തു​ന്ന​ ​ത​ഹ​സി​ൽ​ദാ​റു​മാ​യി​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ത​ഹ​സി​ൽ​ദാ​ർ​ക്ക് ​കൊ​റോ​ണ​ ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​വ​ട​ക്കാ​ഞ്ചേ​രി​ 21​ ​ഡി​വി​ഷ​ൻ​ ​അ​തി​നി​യ​ന്ത്രി​ത​ ​മേ​ഖ​ല​യാ​യി.​ ​ഈ​ ​പ്ര​ദേ​ശം​ ​ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണാ​ക്കി.​ ​പ​ല​ച​ര​ക്ക് ​പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​വൈ​കി​ട്ട് 2​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം.​ ​സം​സ്ഥാ​ന​ ​പാ​ത​യി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ ​റോ​ഡു​ക​ൾ​ ​അ​ട​ച്ചു.​ ​ഓ​ട്ടു​പാ​റ​ ​മാ​ർ​ക്ക​റ്റി​ൽ​ ​ര​ണ്ട് ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​റോ​ണ​ ​സ്ഥി​രീ​ക​രി​ച്ചു.