കുടിവെള്ളം കുടിക്കുമ്പോൾ തീയതി നിർബന്ധമായും നോക്കണം
ഡ്രിങ്കിംഗ് വാട്ടർ അഥവാ കുപ്പിവെള്ളത്തെ ധാരാളമായി ആശ്രയിക്കുന്നവരാണ് നാം. യാത്രകളിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ. തിടുക്കത്തിൽ വാങ്ങി യാത്ര തുടരുമ്പോൾ പലരും കുപ്പിയിലെ തീയതികൾ ശ്രദ്ധിക്കാറില്ല. കുപ്പിവെള്ളത്തിനും കാലാവധി സമയമുണ്ട്. കുടിവെള്ള കുപ്പികളിൽ ഇത് നല്കിയിട്ടുമുണ്ടാകും. കാരണം കുപ്പികളിലെ വെള്ളം ആറ് മാസം കഴിഞ്ഞാൽ കാലഹരണപ്പെടും.
പഴക്കം ചെല്ലുന്തോറും പ്ളാസ്റ്രിക് കുപ്പികളിൽ നിന്ന് ബിസ്ഫെനോൾ തുടങ്ങിയ രാസവസ്തുക്കൾ വെള്ളത്തിലേക്ക് വ്യാപിക്കും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. പഴക്കമുള്ള വെള്ളം കുടിക്കുമ്പോൾ വെള്ളത്തിന്റെ തനതായ ഗുണം നഷ്ടപ്പെട്ട് രുചി വ്യത്യാസം പ്രകടമാകാറുണ്ട്. കുപ്പിവെള്ളത്തിൽ എന്തെങ്കിലും അരുചി ശ്രദ്ധയിൽപ്പെട്ടാൽ അത് ഉപയോഗിക്കരുത് . കുപ്പിവെള്ളം വാങ്ങുമ്പോൾ നിർബന്ധമായും തീയതി ശ്രദ്ധിക്കുക.