സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തി സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം, യോഗത്തിൽ പങ്കെടുത്തത് ആരൊക്കെ?

Sunday 02 August 2020 11:48 AM IST

തിരുവനന്തപുരം: ജനുവരി 14 ന് തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. എന്തുകൊണ്ടാണ് ഈ യോഗത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അതോടൊപ്പം ആരൊക്കെയാണ് മുഖ്യമന്ത്രിക്കൊപ്പം രഹസ്യ യോഗത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ജനുവരി 14 ന് തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം.

ആരൊക്കെയാണ് ഈ രഹസ്യ യോഗത്തിൽ പങ്കെടുത്തത് ?

എന്തുകൊണ്ടാണ് ഈ യോഗത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തിയത്?

ഇൻറർനെറ്റ് സൗകര്യം ഉള്ള ഒരു കമ്പ്യൂട്ടർ മാത്രമായിരുന്നില്ലേ ആ ഫ്ലാറ്റിൽ ലഭ്യമായിരുന്ന ഏക കമ്മ്യൂണിക്കേഷൻ ഡിവൈസ് ? യോഗത്തിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ ഒരേ മൊബൈൽ ടവറിനു കീഴിൽ വരാതെ നോക്കിയിരുന്നോ ? ഡൽഹി കലാപത്തിലും പൗരത്വ പ്രക്ഷോഭത്തിനും സ്വർണ്ണക്കള്ളക്കടത്ത് ഫണ്ട് ഉപയോഗിച്ചു എന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട് എന്ന് മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡൻറിന്റെ സന്ദർശനം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷണ വിധേയമാക്കണം.