റീനു മാത്യൂസിന് 52 വയസോ..?

Monday 03 August 2020 12:20 PM IST

മലയാളത്തിന്റെ പ്രിയനടിയാണ് റീനു മാത്യൂസ്. സൂപ്പർതാരം മമ്മൂട്ടിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസിന് 52 വയസോ? താരത്തിന്റെ പേര് ഗൂഗിളിൽ തിരയുമ്പോൾ വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന ജനന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 1968, 52 വയസ് എന്നാണ്. റീനു മാത്യൂസ് ഇനി ഫീമെയിൽ മമ്മൂട്ടി ആണോ എന്ന രസകരമായ കമന്റുകൾ വരെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ താരസുന്ദരിയുടെ മറുപടി പുഞ്ചിരി മാത്രം. "രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്" എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനു പറയുന്നത്. ഡിസംബ മിസ്റ്റ്, ഇമ്മാനുവൽ, അഞ്ച് സുന്ദരികൾ, പ്രെയ്സ് ദ ലോഡ്, സപ്തമശ്രീതസ്കരാഹ, ഇയ്യോബിന്റെ പുസ്തകം, എന്നും എപ്പോഴും, ലോഡ് ലിവിംഗ്സ്റ്റൺ എന്നിവയാണ് താരത്തിന്റെ മലയാള സിനിമകൾ.