കത്തി നൃത്തം, ബംഗാളി സംവിധായകന്റെ മലയാള ചിത്രം
ബംഗാളി സംവിധായകൻ അനീക് ചൗധരി ഒരുക്കുന്ന ആദ്യ മലയാള സിനിമ കത്തി നൃത്തം പൂർത്തിയായി. പി എസ് എസ് എന്റർടെെയ്ൻമെന്റ്സിന്റെ ബാനറിൽ അനീക്ചൗധരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഹുൽ ശ്രീനിവാസൻ,സാബൂജ് ബർദാൻ,രുഗ്മണി സിർക്കർ,ആതിര സെൻഗുപ്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒരു കഥകളി കലാകാരൻ സെെക്കോ കൊലയാളിയായി മാറുന്നതാണ് പ്രമേയം. ഛായാഗ്രഹണം സൗമ്യ ബാരിക് സൗരിദ്ബ് ചാറ്റർജി . കല-മൃട്ടിക് മുഖർജി,അസോസിയേറ്റ് ഡയറക്ടർ പ്രിയങ്കർ ദാസ്,പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ സൗമ്യ റോയ് ചൗധരി. ദി വെെഫ്സ് ലെറ്റർ ,വെെറ്റ്,കാക്റ്റസ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനീക് ചൗധരി .