കൊവിഡിനെ തോൽപ്പിച്ച് വീട്ടിൽ വന്ന ബച്ചന് ആശംസയറിയിച്ച് അമുൽ, വ്യത്യസ്തമാർന്ന കാർട്ടൂൺ ചിത്രം വൈറലാകുന്നു
ന്യൂഡൽഹി:ഇന്ത്യൻ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചൻ കൊവിഡ് രോഗമുക്തനായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പ്രമുഖരുൾപ്പെടെ നിരവധി ആരാധകരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ബച്ചന് ആശംസകളും പ്രാർത്ഥനയുമായി എത്തിയത്. ഇതിന് പിന്നാലെയാണ് അമുൽ കമ്പനി ബിഗ് ബിക്ക് ആശംസകളുമായി എത്തിയത്.
"ബച്ചൻ ആശുപത്രി വിട്ടു വീട്ടിലേക്ക് മടങ്ങുന്നു" എന്ന അടിക്കുറിപ്പ് നൽകിയാണ് അമുൽ അമിതാഭ് ബച്ചന് ആശംസകൾ അറിയിച്ചുളള ചിത്രംപങ്കുവച്ചത്. ചിത്രത്തിലെ കാർട്ടൂണിൽ അമുൽ പെൺകുട്ടിയും ബച്ചനും ഉൾപ്പെടുന്നു. "എ.ബി. ബീറ്റ്സ് സി" എന്ന് ചിത്രത്തിനുളളിൽ ക്യാപ്ഷനും നൽകിയിട്ടുണ്ട്ബച്ചനെ ആശംസിച്ചുകൊണ്ടുളള ചിത്രം അമുൽ തങ്ങളുടെ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചു. വ്യത്യസ്തമായ ഈ ചിത്രം നിമിഷങ്ങൾക്കുളളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. പോസ്റ്റിൽ ബച്ചന്ആശംസകൾ അറിയിച്ച് നിരവധി പേർ കമന്റ്ചെയ്തു.