പൊലീസിന്റെ ഇടപെടൽ നെല്ലിക്ക പോലെ: മുഖ്യമന്ത്രി
Tuesday 04 August 2020 12:03 AM IST
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് നടത്തുന്ന കർക്കശമായ ഇടപെടലുകൾ നെല്ലിക്ക പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നതാണ് അവസ്ഥ. പൊലീസിന്റെ ഇടപെടലുകൾ ആളുകൾക്ക് അമർഷമല്ല ഉണ്ടാക്കുക. തുടക്കത്തിൽ വലിയ ഭയപ്പാടുണ്ടാക്കിയതാണല്ലോ കാസർകോട്ടെ രോഗവ്യാപനം. അവിടെ കർക്കശമായ തോതിൽ പൊലീസ് ഇടപെടുന്ന നിലയുണ്ടായി. ആദ്യം എതിർപ്പുകളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരുപാട് പ്രയാസങ്ങളൊക്കെ ആളുകൾക്കുണ്ടായി. പക്ഷേ അതിന്റെ ഭാഗമായി രോഗവ്യാപനം തടയുന്ന സ്ഥിതിയായപ്പോൾ അതിന്റെ സ്വാദ് അവർ തന്നെ അനുഭവിക്കുന്ന നിലയാണുണ്ടായത് - മുഖ്യമന്ത്രി പറഞ്ഞു.