കിഴക്കൻ തുർക്കിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി

Tuesday 04 August 2020 6:35 PM IST

ഇസ്താംബുൾ : തുർക്കിയുടെ കിഴക്കൻ പ്രവിശ്യയായ മാലാത്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.37 ഓടെയായിരുന്നു ചലനമെന്ന് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ആളപായം രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾക്കൊന്നും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മാലാത്യ പ്രവിശ്യയ്ക്ക് സമീപമുള്ള ദിയാബകിർ, ആദിയമൻ ഉൾപ്പെടെ എട്ട് പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു.