പതിവുപോലെ ഈ ചൊവ്വാഴ്ചയും രോഗികളില്ല

Wednesday 05 August 2020 12:07 AM IST

തൊടുപുഴ: പതിവുപോലെ ഈ ചൊവ്വാഴ്ചയും ജില്ലയിൽ കൊവിഡ് പരിശോധനാഫല മില്ല. തിങ്കളാഴ്ച ദിവസം കോട്ടയം തലപ്പാടിയിലെ ലാബ് ക്ലീനിംഗിനായി അടയ്ക്കുന്നതിനാലാണ് പരിശോധനാ ഫലം വരാത്തത്. അതേസമയം ജില്ലയിലെ ലാബ് ഈയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിക്രമങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല. ഇന്നലെ ജില്ലയിൽ 26 പേർ കൊവിഡ് മുക്തരായി.

26 രോഗമുക്തർ

ആറ് മുള്ളരിങ്ങാട് സ്വദേശികൾ,​ വണ്ണപ്പുറം സ്വദേശി,​ വെട്ടിമറ്റം സ്വദേശി,​ രണ്ട് സേനാപതി സ്വദേശികൾ,​ തൊടുപുഴ സ്വദേശിനി,​ മൂന്ന് പൊൻമുടി സ്വദേശികൾ,​ അയ്യപ്പൻകോവിൽ സ്വദേശി,​ രാജാക്കാട് സ്വദേശി,​ രണ്ട് മൂന്നാർ സ്വദേശികൾ,​ ഉപ്പുതറ സ്വദേശി,​ രണ്ട് പൊൻമുടി സ്വദേശി,​ രണ്ട് ഉടുമ്പൻചോല സ്വദേശികൾ,​ നെടുങ്കണ്ടം സ്വദേശിനി,​ കട്ടപ്പന സ്വദേശിനി,​കൊല്ലം സ്വദേശി