ഇന്ത്യൻ വംശജയായ ഗവേഷക കൊല്ലപ്പെട്ട നിലയിൽ

Wednesday 05 August 2020 12:39 AM IST

ഹൂ​സ്റ്റ​ൺ​:​ ​പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​യാ​യ​ ​ഗ​വേ​ഷ​ക​യെ​ ​കൊ​ല്ല​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ടെ​‌​ക്‌​സാ​സി​ലെ​ ​പ്ളാ​ന്റോ​ ​സി​റ്റി​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ശ​ർ​മ്മി​ഷ്ഠ​ ​സെ​ന്നി​ന്റെ​ ​(43​)​ ​മൃ​ത​ദേ​ഹ​മാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഫാ​ർ​മ​സി​സ്റ്റാ​യ​ ​ശ​ർ​മ്മി​ഷ്ഠ​ ​ത​ന്മാ​ത്രാ​ ​ജീ​വ​ശാ​സ്ത്ര​ത്തി​ൽ​ ​(​m​o​l​e​c​u​l​a​r​ ​b​i​o​l​o​g​y​)​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തോ​ടൊ​പ്പം​ ​കാ​ൻ​സ​ർ​ ​രോ​ഗി​ക​ളെ​ ​പ​രി​ച​രി​ക്കു​ന്നു​മു​ണ്ട്.​ ​ര​ണ്ട് ​കു​ട്ടി​ക​ളു​ള്ള​ ​ശ​ർ​മ്മി​ഷ്ഠ​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​അ​തീ​വ​ ​ശ്ര​ദ്ധ​യു​ള്ള​യാ​ളാ​ണ്.​ ​ ​ലെ​ഗ​സി​ ​ഡ്രൈ​വി​ലെ​ ​ന​ദി​ക്ക​രി​കി​ലാ​യി​ ​കി​ട​ന്ന​ ​മൃ​ത​ദേ​ഹം​ ​വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ​ആ​ദ്യം​ ​ക​ണ്ട​ത്.​ ​

ഉ​ട​ൻ​ ​പൊ​ലീ​സെ​ത്തി​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു.​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 29​ ​വ​യ​സു​ള്ള​ ​ബ​ക​രി​ ​അ​ബി​യോ​ന​ ​മോ​ൻ​ക്രീ​ഫ് ​എ​ന്ന​യാ​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​കൊ​ല​പാ​ത​ക​ത്തി​ന് ​പി​ന്നി​ലെ​ ​കാ​ര​ണം​ ​വ്യ​ക്ത​മല്ല.​ ​കൊ​ല​പാ​ത​കം​ ​ന​ട​ന്ന​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​ലെ​ഗ​സി​ ​ഡ്രൈ​വി​ന് ​അ​ടു​ത്തു​ള്ള​ ​ഒ​രു​ ​ഫ്ളാ​റ്റി​ൽ​ ​മോ​ഷ​ണം​ ​ന​ട​ന്നി​രു​ന്നു.​ ​ഈ​ ​ര​ണ്ട് ​സം​ഭ​വ​ങ്ങ​ൾ​ക്കും​ ​എ​ന്തെ​ങ്കി​ലും​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.