സംഘട്ടനം: പൊലീസ് വിരട്ടിയോടിച്ചു

Wednesday 05 August 2020 12:00 AM IST

കാസർകോട്: സംഘട്ടനത്തിലേർപ്പെട്ടവരെ പൊലീസ് വിരട്ടിയോടിച്ചു. പള്ളിക്കരയിലാണ് അഞ്ചംഗസംഘം ഏറ്റുമുട്ടിയത്. മാസ്‌ക് ധരിക്കാതെ എത്തിയ സംഘം വാക്കുതർക്കത്തിലേർപ്പെടുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് ബേക്കൽ എസ്.ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും സംഘത്തെ വിരട്ടിയോടിക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള അടിപിടി സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് പൊലീസ് പറഞ്ഞു.