ശ്രീ ശ്രീ രവിശങ്കറിന് ക്ഷണമില്ല

Wednesday 05 August 2020 1:12 AM IST

ന്യൂഡൽഹി: ഇന്നു നടക്കുന്ന രാമക്ഷേത്ര ഭൂമി പൂജാ ചടങ്ങിൽ ശ്രീ ശ്രീ രവിശങ്കറിന് ക്ഷണമില്ലെന്ന് ആർട്ട് ഓഫ് ലിംവിംഗ് വക്താവ് അറിയിച്ചു. രവിശങ്കറിനെ ക്ഷണിച്ചതായി ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ തർക്ക സ്ഥലം സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ സുപ്രീംകോടതി ശ്രീ ശ്രീ രവിശങ്കറിനെ ചുമതലപ്പെടുത്തിയിരുന്നു.