പേശീ വേദനയ്ക്ക് ഭക്ഷണ ക്രമീകരണമാണ് ആവശ്യം

Wednesday 05 August 2020 1:11 AM IST

സാധാരണയായി,​ കഠിനമായ വ്യായാമം ചെയ്യുമ്പോഴോ മരുന്നുകളുടെ ഉപയോഗം മൂലമോ നിർജലീകരണം കാരണമോ ഒക്കെയാണ് മസിലുകളിൽ വേദന അനുഭവപ്പെടുന്നത്. കൂടാതെ മഗ്നീഷ്യം,പൊട്ടാസ്യം,വിറ്റാമിൻ ഡി,ബി,ഫോസ്‌ഫറസ് തുടങ്ങിയ പോഷകങ്ങളുടെ അപര്യാപ്തതയും മസിൽ വേദനയ്ക്ക് കാരണമായേക്കാം.

എന്നാൽ ചില വിറ്രാമിനുകളും പോഷകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മസിൽ വേദനയ്‌ക്ക് ഒരു പരിധിവരെ പരിഹാരം കാണാം. പൊട്ടാസ്യം,മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വെണ്ണപഴം,പപ്പായ,മധുരകിഴങ്ങ് തുടങ്ങിയവ കഴിക്കുക.

മസിലുകളുടെ നല്ല പ്രവർത്തനത്തിന് ജലാംശം ആവശ്യമാണ്. 92 ശതമാനവും വെള്ളവും കൂടാതെ പൊട്ടാസ്യവും മഗ്നീഷ്യവും ഒക്കെയുള്ള തണ്ണിമത്തൻ ശരീരത്തിന് വളരെ നല്ലതാണ്. കാൽസ്യം,സോഡിയം,പൊട്ടാസ്യം,മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് നാളികേരവെള്ളം. മത്തിയിലും കോരയിലും മസിൽ പ്രവർത്തനത്തിന് സാഹായിക്കുന്ന സെലേനിയം അടക്കം ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.