ലോക്ഡൗണോടെ പൂട്ട് വീണ് ഇരവികുളം ദേശീയോദ്യാനം; സഞ്ചാരികളുടെ വരവ് നിന്നതോടെ കോടികളുടെ നഷ്‌ടം

Wednesday 05 August 2020 5:37 PM IST

ഒ​രു​ ​പാ​റ​യി​ൽ​ ​നി​ന്നും​ ​മ​റ്റൊ​രു​ ​പാ​റ​യി​ലേ​ക്ക് ​ കൂസലൊന്നുമില്ലാതെ കൂളായി ചാ​ടി​ക്ക​ളി​ക്കു​ന്ന വരയാടുകൾ മൂന്നാറിൽ പോകുന്ന ഏതൊരു സഞ്ചാരിക്കും സന്തോഷം നൽകുന്ന കാഴ്‌ചയാണ്. എന്നാൽ ഇക്കൊല്ലം ആ സന്തോഷ കാഴ്‌ച കാണാനാകുമെന്ന് തോന്നുന്നില്ല. കൊ​വി​ഡ് ​ഭീ​ഷ​ണി​യെ​ ​തു​ട​ർ​ന്നാ​ണ് ​മൂ​ന്നാ​ർ​ ​ഇ​ര​വി​കു​ളം​ ​ദേ​ശീ​യ​ ഉ​ദ്യാ​നം​ ​തു​റ​ക്കാ​തി​രി​ക്കു​ന്ന​താണ് ഇതിന് കാരണം. വ​ര​യാ​ടു​ക​ളു​ടെ​ ​പ്ര​ജ​ന​ന​ത്തി​നാ​യി​ ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​യി​ൽ​ ​അ​ട​ച്ചി​ട്ട​ ​ഉ​ദ്യാ​നം​ ​പി​ന്നീ​ട് ​ഇ​തു​വ​രെ​ ​തു​റ​ന്നി​ട്ടി​ല്ല.​ ​മാ​ർ​ച്ച് 22​ന് ​ഉ​ദ്യാ​നം​ ​തു​റ​ക്കേ​ണ്ട​താ​യി​രു​ന്നു.​ പക്ഷെ കൊവിഡ് സകല പ്രതീക്ഷകളും തല്ലി തകർത്തു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ​ ​ടൂ​റി​സ്റ്റു​ക​ളും​ ​എ​ത്താതെയായി.​ ​ന​ഷ്ട​മാ​യ​ത് ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​വ​രു​മാ​നം.​ ​ഇ​നി​ ​എ​ന്ന് ​തു​റ​ക്കാ​നാ​വും​ ​എ​ന്ന​തി​നെ​ക്കു​റി​ച്ചും​ ​ഒരു വ്യ​ക്ത​ത​യുമി​ല്ല.

വ​ര​യാ​ടു​ക​ളെ​ ​ക​ൺ​കു​ളി​ർ​ക്കെ​ ​കാ​ണാ​നാ​ണ് ​ടൂ​റി​സ്റ്റു​ക​ൾ​ ​ഇ​വി​ടെ​ ​എ​ത്തു​ക.​ ​ആ​ളു​ക​ളു​മാ​യി​ ​അ​ടു​ത്തി​ട​പെ​ടു​ന്ന​തിന് മടിയില്ലാത്ത ​വ​ര​യാ​ടു​ക​ളു​ടെ​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​നും​ ​ടൂ​റി​സ്റ്റു​ക​ൾ​ക്ക് ​ഹ​ര​മാ​ണ്.​ ​ഇ​ര​വി​കു​ള​ത്തേ​ക്ക് ​ഒ​രു​ ​വ​ർ​ഷം​ ​ശ​രാ​ശ​രി​ ​ആ​റു​ ​ല​ക്ഷ​ത്തോ​ളം​ ​ടൂ​റി​സ്റ്റു​ക​ളാ​ണ് ​എ​ത്തി​യി​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​മ​ഹാ​പ്ര​ള​യ​ത്തെ​ ​തു​ട​ർ​ന്ന് ​കേ​ര​ള​ത്തി​ലാ​ക​മാ​നം​ ​ടൂ​റി​സ്റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​ഞ്ഞ​പ്പോ​ൾ​ ​ചെ​റി​യ​ ​തോ​തി​ൽ​ ​ഇ​വി​ടെ​യും​ ​ബാ​ധി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ക്ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​ടൂ​റി​സ്റ്റു​ക​ളു​ടെ​ ​വ​ര​വി​ൽ​ ​ന​ല്ല​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​വ​ര​യാ​ടി​ൻ​ ​കു​ഞ്ഞു​ങ്ങ​ളെ​ക്കൊ​ണ്ട് ​സ​മൃ​ദ്ധ​മാ​ണ് ​ഇപ്പോൾ ഇ​ര​വി​കു​ളം​.​ ​ഇ​ക്കൊ​ല്ലം​ ​ജ​നി​ച്ച​ത് 111​ ​കു​ഞ്ഞു​ങ്ങ​ളാ​ണ്.

എ​ത്തു​ന്ന​തി​ൽ​ ​കൂ​ടു​ത​ലും​ ​വി​ദേ​ശി​കൾ 2017​-​ 18​ൽ​ ​ഇ​ര​വി​കു​ള​ത്ത് ​എ​ത്തി​യ​ത് 5,97,292​ ​ടൂ​റി​സ്റ്റു​ക​ളാ​ണ്.​ 2018​ൽ​ ​എ​ത്തി​യ​ത് 4,44,360​ ​ടൂ​റി​സ്റ്റു​ക​ളും.​ ​മ​ഹാ​പ്ര​ള​യം​ ​വ​ന്ന​തോ​ടെ​ ഇ​ര​വി​കു​ള​ത്തേ​ക്കു​ള്ള​ ​ചെ​റി​യ​പു​ഴ​ ​പാ​ലം​ ​ഒ​ലി​ച്ചു​പോ​യ​തോടെ​ ​ടൂ​റി​സ്റ്റു​ക​ളു​ടെ​ ​വ​ര​വി​ന് ​കു​റ​വു​ണ്ടാ​യി.​ കൂ​ടാ​തെ​ ​മ​ണ്ണി​ടി​ച്ചി​ലും​ ​മ​റ്റു​മാ​യി​ ​റോ​ഡു​ക​ൾ​ ​ന​ശി​ച്ച​തും​ ​ടൂ​റി​സ്റ്റു​ക​ളു​ടെ​ ​വ​ര​വി​ന് ​വി​ഘാ​ത​മാ​യി.​ ​എ​ന്നാ​ൽ,​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​ഇ​ര​വി​കു​ളം​ ​ഉ​ണ​ർ​ന്നു.​ 5,13,665​ ​ടൂ​റി​സ്റ്റു​ക​ൾ​ ​എ​ത്തി​യെ​ന്ന് ​മൂ​ന്നാ​ർ​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​ആ​ർ.​ല​ക്ഷ്മി​ ​വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ളു​ടെ​ ​ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളി​ൽ​ ​പെ​ടാ​തി​രി​ക്കാ​നും​ ​സു​ഖ​പ്ര​സ​വ​ത്തി​നും ന​വ​ജാ​ത​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​യ്ക്കു​മാ​യാ​ണ് ജ​നു​വ​രി​ ​

മു​ത​ൽ​ ​ര​ണ്ടു​ ​മാ​സ​ക്കാ​ലം​ ​ഉ​ദ്യാ​നം​ ​അ​ട​ച്ചി​ടു​ന്ന​ത്.​ 223​ ​ആ​ടു​ക​ളാ​ണ് ​ഉ​ദ്യാ​ന​ത്തി​ലു​ള്ള​ത്. ഇ​ര​വി​കു​ള​ത്ത് ​എ​ത്തു​ന്ന​തി​ൽ​ ​അ​ധി​ക​വും​ ​

വി​ദേ​ശ​ ​ടൂ​റി​സ്റ്റു​ക​ളാ​ണ്.​ ​വ​ട​ക്കേ​ ​ഇ​ന്ത്യ​ൻ​ ​സ​ന്ദ​ർ​ശ​ക​രും​ ​കൂ​ടു​ത​ലാ​യി​ ​എ​ത്താ​റു​ണ്ട്.​ ​എന്നാൽ കേ​ര​ള​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​

ഇ​ര​വി​കു​ള​ത്ത് ​എ​ത്തു​ന്ന​ ​ടൂ​റി​സ്റ്റു​ക​ളു​ടെ​ ​ക​ണ​ക്ക് ​നോ​ക്കി​യാ​ൽ​ ​വ​ള​രെ​ ​കു​റ​വാ​ണ്.