16 ദുരിതാശ്വാസ ക്യാമ്പുകൾ 193 കുടുംബങ്ങൾ

Wednesday 05 August 2020 9:36 PM IST

കൽപ്പറ്റ: കാലവർഷം കനത്തതോടെ ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കിൽ പത്തും മാനന്തവാടി താലൂക്കിൽ അഞ്ചും സുൽത്താൻ ബത്തേരി താലൂക്കിൽ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈൻമെന്റ് സോണുകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പർക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക.

വൈത്തിരി താലൂക്ക്: 129 കുടുംബങ്ങളിലായി 459 ആളുകൾ (186 ആൺ, 180 സ്ത്രീകൾ, 93 കുട്ടികൾ),

മാനന്തവാടി: 56 കുടുംബങ്ങളിലെ 276 ആളുകൾ (94 ആൺ, 104 സ്ത്രീകൾ, 74 കുട്ടികൾ),

സുൽത്താൻ ബത്തേരി: 18 കുടുംബങ്ങളിലെ 72 ആളുകൾ (27 ആൺ ,24 സ്ത്രീകൾ, 21 കുട്ടികൾ).